കണ്ണൂർ: ജില്ലയിൽ കുടുങ്ങിയ ജാർഖണ്ഡിൽ നിന്നുള്ള 1,464 അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ രാത്രി 8.08ന് പുറപ്പെട്ട പ്രത്യേക ട്രെയിനിലാണ് ഇവർ മടങ്ങിയത്. തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 49 കെ.എസ്.ആർ.ടി.സി ബസുകളിലാണ് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്.
സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് തൊഴിലാളികളെ എത്തിച്ചത്. ട്രെയിനിലും സുരക്ഷാ മുൻകരുതലുകൾ പാലിച്ചാണ് ഇരിപ്പിടങ്ങൾ നൽകിയത്. നാട്ടിലേക്ക് യാത്ര തിരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. മെഡിക്കൽ പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണവും അധികൃതർ നൽകി. ഇതിനകം ഉത്തർപ്രദേശ്, ബീഹാർ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് തൊഴിലാളികൾ മടങ്ങിയിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം 6,792 ആയി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |