ലക്നൗ: ട്രെയിനിലെ ടോയ്‌ലറ്റിൽ കുടിയേറ്റ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞദിവസം വൈകുന്നേരം ഉത്തർ പ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിലെ ടോയ്ലറ്റിൽ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
യു.പിയിലെ ബസ്തി ജില്ലക്കാരനായ മോഹൻ ലാൽ ശർമ എന്ന മുപ്പത്തെട്ടുകാരന്റേതാണ് മൃതദേഹം. മുംബയിലാണ് ഇയാൾ ജോലിചെയ്യുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടമായതോടെ നാട്ടിലേക്ക് ശ്രമിക് ട്രെയിനിൽ മടങ്ങിയതായിരുന്നു അദ്ദേഹം. കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾ വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ 20 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളാണ് ഉത്തർപ്രദേശിലേക്ക് മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |