കൊല്ലം: മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കാൻ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് പ്രവർത്തനം വിപുലമാക്കി. ഇന്നലെ കൊല്ലം സിറ്റി, റൂറൽ പൊലീസ് ജില്ലകളിൽ നിന്നായി 191 പേർക്കെതിരെ നടപടി സ്വീകരിച്ചു. സമ്പൂർണ ലോക്ക് ഡൗൺ ലംഘിച്ചതിന് 166 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. കേസുകളിൽ 121 പേർ അറസ്റ്റിലായി. അനാവശ്യ യാത്രകൾക്ക് ഉപയോഗിച്ച 132 വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
കൊല്ലം റൂറൽ, സിറ്റി
രജിസ്റ്റർ ചെയ്ത കേസുകൾ: 118, 48
അറസ്റ്റിലായവർ, 121, അറസ്റ്റില്ല
പിടിച്ചെടുത്ത വാഹനങ്ങൾ : 105, 27
മാസ്ക് ധരിക്കാത്തിന് നടപടി : 108, 83
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |