കാസർകോട്: ജില്ലയിൽ ആറു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചു പേർ വിദേശത്ത് നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നും വന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് അറിയിച്ചു. ജൂൺ 14 ന് കുവൈത്തിൽ നിന്നെത്തിയ 38 വയസുള്ള ഉദുമ സ്വദേശി, 12 ന് കുവൈത്തിൽ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക സ്വദേശി, 13 ന് യു.എ.ഇയിൽ നിന്നെത്തിയ 33 വയസുള്ള കാറഡുക്ക സ്വദേശി, 14 ന് കുവൈത്തിൽ നിന്നെത്തിയ 43 വയസുള്ള കാഞ്ഞങ്ങാട് സ്വദേശി, 16 ന് യു.എ.ഇയിൽ നിന്നെത്തിയ 69 വയസുള്ള അജാനൂർ സ്വദേശി എന്നിവർക്കും 12 ന് മഹാരാഷ്ട്രയിൽ നിന്ന് ട്രെയിനിന് വന്ന 34 വയസുള്ള ചെമ്മനാട് സ്വദേശിക്കുമാണ് കൊവിഡ് പോസിറ്റീവായത്. ഉദയഗിരി സി.എഫ്.എൽ.ടി.സിയിൽ കൊവിഡ് ചികിത്സയിലായിരുന്ന അഞ്ചു പേർക്ക് കൊവിഡ് നെഗറ്റീവായി. 28 വയസുള്ള മധുർ സ്വദേശി, 64 വയസുള്ള മംഗൽപാടി സ്വദേശി, 39 വയസുള്ള മംഗൽപാടി സ്വദേശി, 43 വയസുള്ള കുമ്പള സ്വദേശി, 36 വയസുള്ള മധൂർ സ്വദേശി എന്നിവരാണ് രോഗമുക്തരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |