ദുബായ് : ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനമൊഴിഞ്ഞു. ഈ സ്ഥാനത്ത് തുടർച്ചയായി രണ്ടു ടേം പൂർത്തിയാക്കിയതിനെ തുടർന്നാണ് രാജിവച്ചത്. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതുവരെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയായിരിക്കും ആക്ടിംഗ് ചെയർമാൻ. പുതിയ ചെയർമാനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾക്ക് അടുത്തയാഴ്ച തുടക്കമിടും.
പുതിയ ചെയർമാൻ ആരായിരിക്കും എന്നകാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തേ സൗരവ് ഗാംഗുലിയുടെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്നു കേട്ടിരുന്നു. എന്നാൽ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ സുപ്രീംകോടതി വിധിക്കായി കാത്തുനിൽക്കുന്നതിനാൽ അദ്ദേഹം മത്സരിക്കുമോ എന്ന് ഉറപ്പില്ല.
ഗാംഗുലി മത്സരരംഗത്തുണ്ടെങ്കിൽ പിന്തുണയ്ക്കുമെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് ഡയറക്ടർ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ദക്ഷിണാഫ്രിക്കൻ ബോർഡ് അത് തളളിയിരുന്നു. നിലവിൽ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്‌സിനാണ് ചെയർമാൻ സ്ഥാനത്തേക്ക് മുൻതൂക്കം എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |