ന്യൂഡൽഹി: അധികാരമേറ്റ് മൂന്നുമാസത്തിനു ശേഷം പുതിയ 28മന്ത്രിമാരെ ചേർത്ത് മദ്ധ്യപ്രദേശിലെ ശിവ‌്‌രാജ് സിംഗ് ചൗഹാൻ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ജ്യോതിരാദിത്യസിന്ധ്യയുടെ അനുയായികൾക്കും മന്ത്രിസ്ഥാനം നൽകി. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കായി, രോഗബാധിതനായ ഗവർണർ ലാൽജി ടാണ്ഠന് പകരം ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലിന് മദ്ധ്യപ്രദേശിന്റെ ചുമതലനൽകിയിരുന്നു.
കമൽനാഥ് സർക്കാർ രാജിവച്ചതിനെ തുടർന്ന്, മാർച്ച് 23ന് ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ദിവസമാണ് ചൗഹാൻ അഞ്ച് മന്ത്രിമാരുമായി അധികാരമേറ്റത്. പ്രതീക്ഷിച്ച മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത് സിന്ധ്യപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് സംസ്ഥാനത്ത് ഒഴിവു വന്ന രാജ്യസഭാ സീറ്റിൽ സിന്ധ്യയെ സ്ഥാനാർത്ഥിയാക്കിയത്.
കോൺഗ്രസിന് കൈനിറയെ നൽകി ബി.ജെ.പി
മൂന്നുമാസംമുമ്പ് കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ ബി.ജെ.പിയെ സഹായിച്ച ജ്യോതിരാദിത്യസിന്ധ്യയുടെ അനുയായികളായ ഇമാർതി ദേവി, ഡോ. പ്രഭുരാം ചൗധർ, മഹേന്ദ്ര സിംഗ് സിസോദിയ, പ്രദ്യുമ്‌നസിംഗ് തോമർ, രാജ്യവർദ്ധൻ സിംഗ് തുടങ്ങിയവർ മന്ത്രിമാരായി. കോൺഗ്രസ് വിട്ടുവന്ന 22 എം.എൽ.എമാരിൽ 14പേർക്കും മന്ത്രിസ്ഥാനം ലഭിച്ചു. പത്തുപേർക്ക് കാബിനറ്റ് പദവിയും ലഭിച്ചു. ഇതോടെ ചൗഹാൻ മന്ത്രിസഭയുടെ പകുതിയും മുൻ കോൺഗ്രസുകാരായി. കൂടാതെ, സിന്ധ്യപക്ഷത്തെ തൃപ്‌തിപ്പെടുത്താൻ ബി.ജെ.പിയിലെ പ്രമുഖരായ രാംപാൽ സിംഗ്, രാജേന്ദ്ര ശുക്ള, സുരേന്ദ്ര പാട്‌വ, സഞ്ജയ് പഥക്, ഗൗരിശങ്കർ ബിസെൻ, പറാസ് ജെയിൻ തുടങ്ങിയവരെ മാറ്റി നിറുത്തക.യും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |