തിരുവനന്തപുരം: പരിശോധനാ കിറ്റുകളുടെ ഗുണമേന്മയിൽ സംശയമുള്ളതിനാൽ പതിനായിരം പേരിൽ നടത്തിയ ആന്റിബോഡി പരിശോധനയുടെ ഫലം ഉപേക്ഷിക്കുമെന്ന വാർത്ത (കേരളകൗമുദിയിലല്ല) മുഖ്യമന്ത്രി തള്ളി. പരിശോധന ക്രമവത്കരിച്ച് തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സമ്പർക്കത്തിലൂടെ രോഗബാധിതർ കൂടുന്നെങ്കിലും ആശങ്ക വേണ്ട. രോഗിയുടെ കുടുംബാംഗങ്ങൾക്കടക്കം രോഗം വരുന്നതാണ് സ്ഥിതി. സമ്പർക്ക വ്യാപനം കുറയ്ക്കാൻ ജാഗ്രത തുടരണം. സാഹചര്യം പരിഗണിച്ച് സർക്കാർ ഓഫീസ് പ്രവർത്തനം മേധാവികൾക്ക് തീരുമാനിക്കാം.
സമൂഹവ്യാപനത്തിലേക്ക് എത്തിയെന്ന് പറയാനാവില്ല. തിരുവനന്തപുരത്തെ പൊലീസുകാരനടക്കം എങ്ങനെയാണ് രോഗബാധയുണ്ടായതെന്ന് പരിശോധിക്കുകയാണ്. വിദേശത്തു നിന്ന് ആരു വന്നാലും അവരുടെ രോഗം ചികിത്സിച്ച് ഭേദമാക്കും. അവർ വരരുതെന്ന നിലപാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |