ന്യൂഡൽഹി: കൊവിഡ് വൈറസിനെ പ്രതിരോധിക്കാൻ ആരോഗ്യപ്രവർത്തകർ ഉപയോഗിക്കുന്ന വ്യക്തി സുരക്ഷാ വസ്ത്രം (പി.പി.ഇ. കിറ്റ്) ധരിച്ചെത്തിയ സംഘം ജുവലറി കൊള്ളയടിച്ചു. മഹാരാഷ്ട്ര സത്താറയിലെ ജുവലറിയിൽ നിന്ന് 780 ഗ്രാം സ്വർണമാണ് സംഘം കൊണ്ടുപോയത്.
ലോക്ഡൗണിനെ തുടർന്ന് പൂട്ടിയിട്ടിരുന്ന ജുവലറിയുടെ ഷോക്കേസിൽ നിന്നും കപ് ബോർഡിൽ നിന്നും സ്വർണം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. തൊപ്പിയും മാസ്‌കും ഗ്ലൗസും പ്ലാസ്റ്റിക് ജാക്കറ്റും സംഘത്തിലുള്ളവർ ധരിച്ചിട്ടുണ്ട്. കൊവിഡ് ലോക്ക് ഡൗൺ നിലിൽക്കെയാണ് കൊള്ള. ഭിത്തി തുരന്ന് അകത്തുകയറിയ സംഘം 78 തോല (780 ഗ്രാം) സ്വർണം മോഷ്ടിച്ചതായാണ് ഉടമ പൊലീസിനെ അറിയിച്ചത്. ഫാൽത്തൻ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |