ന്യൂഡൽഹി: കടുത്ത ആശങ്ക ഉയർത്തി രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. 24 മണിക്കൂറിനിടെ 28,701 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8,78,254 ആയി. 500 പേർ മരിക്കുകയും ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് ഇതുവരെ 23,174 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതിനോടകം 5,53,471 പേർക്കാണ് രോഗമുക്തി ഉണ്ടായത്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് നിലവിൽ ഏറ്റവും കൂടുതൽ രോഗികളുളളത്. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം രണ്ടരലക്ഷം കടന്നിരിക്കുകയാണ്. നിലവിൽ മഹാരാഷ്ട്രയിൽ 2,54,427 പേർക്ക് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 1,03,813 പേരാണ് ചികിത്സയിൽ തുടരുന്നത്. 1,40,325 പേർക്ക് രോഗമുക്തി നേടി. 10,289 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
മഹാരാഷ്ട്രയ്ക്ക് പിന്നിലുളളത് കർണാടകയും തമിഴ്നാടുമാണ്. തമിഴ്‌നാട്ടിൽ 1,38,470 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,966 പേരാണ് മരിച്ചത്. 46,972 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 89,532 പേർക്ക് രോഗമുക്തി നേടി.
ഡൽഹിയിൽ 1,12,494 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 19,155 പേർ ഇപ്പോൾ ചികിത്സയിൽ തുടരുന്നുണ്ട്. 3,371 പേർ മരിക്കുകയും 89,968 പേർ രോഗമുക്തി നേടുകയും ചെയ്തു.കേരളത്തിലും കൊവിഡ് രോഗികളുടെ എണ്ണം കൂടിവരിയാണ്. തുടർച്ചയായി മൂന്നാം ദിവസവും രോഗികളുടെ എണ്ണം 400 കടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |