എടത്വാ: അപകടാവസ്ഥയിലായ പാണ്ടങ്കരി മുപ്പത്തിനാലിൽ പാലത്തിന്റെ പുനർനിർമ്മാണം വൈകുന്നതായി പരാതി. എടത്വാനിരണം റോഡിൽ പാണ്ടങ്കരി മുപ്പത്തിനാലിൽ പാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ജെയ്‌സപ്പൻ മത്തായി മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി എന്നിവർക്ക് നൽകിയ നിവേദനത്തെ തുടർന്ന് പാലത്തിനും അപ്രോച്ച് റോഡിനുമായി 8.73 കോടി രൂപ അനുവദിച്ചിരുന്നു. പാലത്തിന്റെ അപ്രോച്ചിനോട് ചേർന്നുള്ള പുറംപോക്ക് സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് പാലത്തിന്റെ നിർമ്മാണത്തിന് വിനയായി തീർന്നത്. പാലത്തിന് പടിഞ്ഞാറേ കരയിലുള്ള വസ്തു സ്വകാര്യ വ്യക്തി വേലികെട്ടി കയ്യേറാൻ ശ്രമിച്ചത് പഞ്ചായത്തും, വില്ലേജ് അധികാരികളും തടഞ്ഞിരുന്നു.
പി.ഡബ്ല്യു.ഡി പാലത്തിന്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പാലം സമ്പാദക സമതി ചെയർമാൻ ജയ്‌സപ്പൻ മത്തായി, ജേക്കബ്കെ.ജി,സുനിൽ ശിവൻ, രമേഷ് മങ്ങലപ്പള്ളി, ജോർജ് പോത്തൻ, ജോസ് പത്തിപറമ്പിൽ, ബേബി ഏബ്രഹാം എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |