കൊച്ചി: ലോകത്തെ ഏറ്റവും മികച്ച സൗരോര്‍ജ ബോട്ടുകള്‍ക്ക് നല്‍കുന്ന രാജ്യാന്തര പുരസ്‌കാരത്തിന് അര്‍ഹമായി കേരളം. ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ഫെറിയായ കേരളത്തിന്റെ ആദിത്യ എന്ന ബോട്ടിനാണ് പുരസ്‌കാരം. പൊതുഗതാഗത രംഗത്തെ ഏറ്റവും മികച്ച സോളാര്‍ ഫെറിയ്ക്കുള്ള അവാര്‍ഡാണ് ആദിത്യ നേടുന്നത്. ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള ഏക രാജ്യാന്തര പുരസ്‌കാരമായ ഗുസ്താവ് ട്രൂവേ പുരസ്‌കാരമാണ് ആദിത്യയ്ക്ക് ലഭിച്ചത്.
ഫ്രാന്‍സ്, നോര്‍വേ, യു.എസ്.എ എന്നിങ്ങനെ 19-ഓളം രാജ്യങ്ങളിലെ ഇലക്ട്രിക് ഫെറികളുമായി മത്സരിച്ചാണ് ആദിത്യ ഒന്നാമത് എത്തിയത്. വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി നവാള്‍ട്ട് ബോട്ട്‌സ് എന്ന സംരംഭത്തിന്റെ സ്ഥാപകന്‍ സന്ദിത് തണ്ടാശ്ശേരിയാണ് ബോട്ടുകള്‍ ഡിസൈന്‍ ചെയ്തത്.ലോകത്തിലെ ഏറ്റവും വിജയകരമായ കൊമേഴ്‌സ്യല്‍ ഫെറി മോഡല്‍ എന്ന നിലയില്‍ ആദിത്യ ശ്രദ്ധേയമാണ്. ഏറ്റവും ചെലവു കുറഞ്ഞ ഇലക്ട്രിക് ബോട്ട് കൂടെയാണിത്. ദിവസേന 2.6 ഡോളറില്‍ താഴ മാത്രമാണ് ഫെറിയുടെ പ്രവര്‍ത്തനച്ചെലവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |