ന്യൂഡൽഹി:കാഴ്ച പരിമിതിയുള്ള പത്താം ക്ളാസ് വിദ്യാർത്ഥിനി ബാേർഡ് പരീക്ഷയിലെ കണക്കിന്റെ ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്ക് നൽകിയപ്പോൾ ആദ്യം ലഭിച്ച രണ്ടു മാർക്ക് നൂറായി ഉയർന്നു
ബോർഡ് പരീക്ഷയുടെ (ബി.എസ്.എച്ച്.ഇ.) ഉത്തരക്കടലാസ് ആദ്യം തീർത്തും അലക്ഷ്യമായി മൂല്യനിർണയം നടത്തിയതുകാരണമാണ് മാർക്ക് ഇങ്ങനെ കുറഞ്ഞതെന്ന് വിദ്യാർത്ഥിനി സുപ്രിയ പ്രതികരിച്ചു.
'എനിക്ക് കണക്കിന് രണ്ട് മാർക്കാണ് തന്നത്. സങ്കടവും ഞെട്ടലും തോന്നി. അച്ഛൻ പുനഃപരിശോധനയ്ക്ക് അപേക്ഷിച്ചശേഷം വന്ന ഫലത്തിൽ നൂറ് മാർക്ക് ലഭിച്ചു. മറ്റെല്ലാ വിഷയങ്ങൾക്കും 90 മാർക്കിലധികം ലഭിച്ചിരുന്നു. മറ്റൊരു കുട്ടിക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരുത്', സുപ്രിയ പറഞ്ഞു.
പുനഃപരിശോധനയ്ക്ക് 5000 രൂപ ചെലവായെന്നും മറ്റെല്ലാ വിഷയങ്ങൾക്കും മകൾ മികച്ച മാർക്ക് നേടിയതിനാലാണ് പുനഃപരിശോധനയ്ക്ക് അയച്ചതെന്നും കണക്ക് അദ്ധ്യാപകൻകൂടിയായ പിതാവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |