ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 24,61,190 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 6,61,595 എണ്ണം സജീവ കേസുകളാണ്.
ഇന്നലെ മാത്രം 1007 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ ആകെ മരണസംഖ്യ 48,049 ആയി ഉയർന്നു. അതേസമയം രോഗമുക്തി നിരക്ക് ഉയരുന്നത് ആശ്വാസം നൽകുന്നുണ്ട്. 17,51,555 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് രോഗമുക്തി നിരക്ക് 70.17 ശതമാനമാണ്.
8,48,728 സാമ്പിളുകള്ളാണ് ഇന്നലെ മാത്രം പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍. അറിയിച്ചു.കഴിഞ്ഞ 10 ദിവസങ്ങളായി ലോകത്ത് തന്നെ ഏറ്റവുമധികം ദൈനംദിന കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |