തിരുവനന്തപുരം: ഏഴര ലക്ഷം വിദ്യാർത്ഥികൾ എഴുതുന്ന ജോയിന്റ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ഇന്നലെ തുടങ്ങി. കേരളത്തിൽ അമ്പത് ലക്ഷം പേരാണ് എഴുതുന്നത്.തെർമൽ പരിശോധന നടത്തിയാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിലേക്ക് കടത്തി വിട്ടത്.
ഒരു ദിവസം നിശ്ചിതയെണ്ണം വിദ്യാർത്ഥികൾക്ക് ഓൺലൈനിൽ രാവിലെയും ഉച്ചയ്ക്കുശേഷവുമായാണ് പരീക്ഷ നടത്തുന്നത്.
ആറാം തീയതിവരെ പരീക്ഷകൾ തുടരും. കമ്പ്യൂട്ടർ സംവിധാനമുള്ള കോളേജുകളാണ് പരീക്ഷാ കേന്ദ്രങ്ങൾ. കൊല്ലത്ത് അഞ്ചു സെന്ററുകളുണ്ട്.തിരുവനന്തപുരത്ത് രണ്ടും എറണാകുളത്ത് മൂന്നും സെന്ററുകൾ.
രാജ്യത്തെ ഐ.ഐ.ടികളിലെ പ്രവേശനത്തിനുള്ള പ്രിലിമിനറി പരീക്ഷയാണിത്. എൻ.ഐ.ടികളിലേക്കുള്ള പ്രവേശനം ഇതിന്റെ അടിസ്ഥാനത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |