മലപ്പുറം: ജില്ലയിൽ ഇന്നലെ 191 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. 180 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു ആരോഗ്യ പ്രവർത്തകക്കും ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു. ആറ് പേർക്ക് ഉറവിടമറിയാതെയുമാണ് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്. അതേസമയം 286 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്നലെ രോഗമുക്തരായി. ഇതുവരെ 6,942 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. രോഗബാധിതർ വർദ്ധിക്കുന്നതിനൊപ്പം കൂടുതൽ പേർ രോഗമുക്തരാകുന്നത് ആശ്വാസകരമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 47,120 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുൾപ്പെടെ 2,562 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 2,371 പേരാണ് ജില്ലക്കാരായുള്ളത്.
സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ
അലനല്ലൂർ 1, അങ്ങാടിപ്പുറം 2, എ ആർ നഗർ 16, അരീക്കോട് 2, ആതവനാട് 1, മഞ്ഞപ്പെട്ടി 1, ചേലേമ്പ്ര 4, ചെറുവണ്ണൂർ 1, ചോക്കാട് 2, ചുനക്കര 1, എടപ്പാൾ 7, എടവണ്ണ 1, കൽപകഞ്ചേരി 3, കണ്ണമംഗലം 9, കൊണ്ടോട്ടി 3, കോട്ടക്കൽ 2, മലപ്പുറം 3, മമ്പാട് 3, മഞ്ചേരി 9, മങ്കട 3, മൂന്നിയൂർ 16,
നീലടത്തുർ1, ഊരകം 4, ഊർങ്ങാട്ടിരി 1, പാണ്ടിക്കാട് 1, പന്നിപ്പാറ 1, പരപ്പനങ്ങാടി 9, പറപ്പൂർ 1, പെരിന്തൽമണ്ണ 2, പെരുവള്ളൂർ 1, പൊന്മുണ്ടം 6, പുളിക്കൽ 7, പുൽപ്പറ്റ 2, രണ്ടത്താണി 3, താനൂർ 17, തെന്നല 1, തിരുനാവായ 1, തിരുരങ്ങാടി 4, തിരുവാലി 1, വടകര 1, വളവന്നൂർ 1, വള്ളിക്കുന്ന് 16, വട്ടംകുളം 1, വാഴയൂർ 2, വെളിമുക്ക് 1, വെട്ടത്തൂർ 1, വണ്ടൂർ 1 എന്നിങ്ങനെയാണ് രോഗബാധിതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |