തിരുവനന്തപുരം: മഹാമാരിക്കിടെ കരുതലോടെ ഒാണം ആഘോഷിച്ച് നഗരവാസികൾ. കൊവിഡ് നിയന്ത്രണങ്ങളുടെ പരിമിതിയിലുണ്ടെങ്കിലും ഓണപ്പകിട്ട് കുറയാതെയായിരുന്നു ആഘോഷങ്ങൾ. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പരമ്പരാഗത ആഘോഷങ്ങളും ഇത്തവണ ഇല്ല. ഓണത്തല്ല്, പുലികളി പോലുള്ള ആഘോഷങ്ങളും ഒഴിവാക്കി. ഓണനാളിനെ സജീവമാക്കാൻ ക്ലബുകളും സംഘടനകളും നടത്തുന്ന മത്സരങ്ങൾ ഇത്തവണ ഓൺലൈനിലേക്ക് മാറി. പച്ചക്കറി, പലചരക്ക് കടകൾ, ഉപ്പേരിക്കട, തുണിക്കട, പൂക്കട എന്നിവിടങ്ങളിൽ വലിയ തിരക്കായിരുന്നു. കച്ചവടങ്ങൾ ഏറെക്കുറെ തിരിച്ചുപിടിക്കാനായതിന്റെ സന്തോഷത്തിലായിരുന്നു വ്യാപാരികൾ. കാഴ്ചകളെത്ര മാറിയാലും ഒരു മുണ്ടും നേരിയതും ചുറ്റിയുടുത്ത് മലയാളിക്ക് ഓർമ്മകളിലേക്കിറങ്ങി വരാൻ ഓണമിങ്ങനെ വന്നുകൊണ്ടിരിക്കും ഒപ്പം മാവേലി തമ്പുരാനും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |