കാസർകോട്: ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചെങ്കള സ്വദേശി അസൈനാർ (65) ആണ് മരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പത്ത് ദിവസമായി കാസർകോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നരു അസൈനാർ. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി.
ആലപ്പുഴ ചെങ്ങന്നൂർ സ്വദേശേി രവീന്ദ്രനാഥിന്റെ (43) മരണം കൊവിഡ് മൂലമാണെന്നും ഇന്ന് സ്ഥിരീകരിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. പന്തളം എടപ്പോണിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഈ മാസം 29നാണ് ഇയാൾ മരിച്ചത്.
അതേസയം ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 305 ആയി. സർക്കാർ രേഖകൾ പ്രകാരം ഇന്ന് 7 മരണങ്ങളാണ് കൊവിഡ്-19 മൂലമെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശി അബൂബേക്കര്‍ (60), തിരുവനന്തപുരം കലയ്‌ക്കോട് സ്വദേശി ഓമനക്കുട്ടന്‍ (63), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനി സില്‍വാമ്മ (80),ഓഗസ്റ്റ് 26ന് മരണമടഞ്ഞ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി നബീസ ബീരാന്‍ (75), ഓഗസ്റ്റ് 24ന് മരണമടഞ്ഞ എറണാകുളം കോതമംഗലം സ്വദേശി ബേബി ജോര്‍ജ് (60), ഓഗസ്റ്റ് 17ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശി സദാനന്ദന്‍ (57), ഓഗസ്റ്റ് 31ന് മരണമടഞ്ഞ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ബാലചന്ദ്രന്‍ നായര്‍ (63) എന്നിവരുടേതാണ് ഇന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച കൊവിഡ് മരണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |