മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 50,42,568 രൂപ വിലവരുന്ന 978 ഗ്രാം സ്വർണ്ണം പിടികൂടി. ഇന്നലെ പുലർച്ചെ ദുബായിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. യാത്രക്കാരനായ മാഹി സ്വദേശി റാഷിദിനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. സ്വർണം സംയുക്തമാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ ഇ. വികാസും സംഘവും ചേർന്നാണ് പിടികൂടിയത്. തിരുവോണ നാളിൽ 47 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടിയിരുന്നു.