2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ അല്‍ഫോണ്‍സ് പുറത്തുവിട്ടിരിക്കുന്നത്. എന്റെ അടുത്ത സിനിമയുടെ പേര് ''പാട്ട്'' എന്നാണ്.
ഫഹദ് ഫാസില്‍ ആണ് നായകന്‍. സിനിമ നിര്‍മ്മിക്കുന്നത് യു.ജി.എം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സക്കറിയ തോമസ് & ആല്‍വിന്‍ ആന്റണി എന്നവര്‍ ചേര്‍ന്നാണ്. മലയാള സിനിമയാണ്. ഈ പ്രാവശ്യത്തേക്ക് സംഗീത സംവിധായകനും ഞാനായിരിക്കും. അഭിനയിക്കുന്നവരെ കുറിച്ചും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ചും അപ്‌ഡേറ്റ് ചെയ്യുന്നതാണ്, അല്‍ഫോണ്‍സ് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.
ഈ ലോക്ക്ഡൗണ്‍ കാലത്ത് അല്‍ഫോണ്‍സ് പുത്രന്‍ ഏതാനും അഭിമുഖങ്ങളില്‍ പുതിയ സിനിമയെ കുറിച്ചുള്ള ചില സൂചനകള്‍ തന്നിരുന്നു. സംഗീതം പ്രമേയമാക്കിയുള്ള സിനിമയാണെന്നായിരുന്നു അറിയിച്ചിരുന്നത്. അതിനാല്‍ താന്‍ 5 വര്‍ഷമായി സംഗീതം അഭ്യസിക്കുകയായിരുന്നുവെന്നും അതിനാലാണ് മറ്റ് സിനിമകളുടെ ഭാഗമാകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അല്‍ഫോണ്‍സ് 2013ല്‍ ആണ് നേരം സംവിധാനം ചെയ്തത്. തമിഴിലും മലയാളത്തിലും പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. 2015ല്‍ ആണ് പ്രേമം ഒരുക്കിയത്. ചിത്രം വലിയ വിജയം നേടിയെന്ന് മാത്രമല്ല തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം സിനിമയുമായി. രണ്ട് സിനിമയിലും നായകന്‍ നിവിന്‍ പോളിയായിരുന്നു. സംവിധായകനുപരി ഫിലിം എഡിറ്ററും നിര്‍മ്മാതാവും അഭിനേതാവുമൊക്കെയാണ് അല്‍ഫോണ്‍സ് പുത്രന്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |