ന്യൂയോർക്ക്: ടെസ്‌ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകൻ എലോൺ മസ്കിന് ഒരു ദിനം കൊണ്ട് നഷ്ടമായത് 1600 കോടി ഡോളർ. (ഏതാണ്ട് ഒന്നേകാൽ ലക്ഷം കോടി രൂപ).
സെപ്തംബർ ഒന്നിലെ കണക്ക് പ്രകാരം ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നനായിരുന്നു മസ്ക്. ഒറ്റ ദിനം കൊണ്ട് ആറാം സ്ഥാനത്തെത്തി. 11500 കോടി ഡോളർ ആസ്തി 8200 കോടി ഡോളറിലേക്കാണ് ചുരുങ്ങിയത്. ബ്ളൂംബർഗ് ബില്ല്യണയർ ഇൻഡക്സ് കണക്കുപ്രകാരമാണ് ഇത്.
എന്തു സംഭവിച്ചു
ലോക പ്രശസ്തമായ ആധുനിക വൈദ്യുത കാർ ടെസ്‌ലയുടെ നിർമ്മാതാവാണ് എലോൺ മസ്ക്. ടെസ്‌ലയുടെ ഓഹരി മൂല്യം ഒറ്റയടിക്ക് കുറഞ്ഞതാണ് മസ്കിന് പാരയായത്.
മസ്കിന് മാത്രമല്ല നഷ്ടം. ലോകത്തെ നമ്പർ വൺ സമ്പന്നൻ ജെഫ് ബെസോസിനും 800 കോടി ഡോളർ നഷ്ടമായിട്ടുണ്ട്. ബിൽ ഗേറ്റ്സിന് 200 കോടി ഡോളറും ഫേസ് ബാക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന് 460 കോടി ഡോളറും നഷ്ടമായി.
അംബാനിയാണ് താരം
ബ്ളൂംബർഗ് കണക്ക് പ്രകാരമുള്ള ലോക കോടീശ്വരന്മാരിൽ കഴിഞ്ഞ ദിവസത്തെ തിരിച്ചടിയിൽ രക്ഷപെട്ടത് മുകേഷ് അംബാനി മാത്രമാണ്. അംബാനിയുടെ സ്വത്തുമൂല്യത്തിൽ 400 കോടി ഡോളർ വർദ്ധനവുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |