തിരൂർ: പക്ഷിവേട്ട റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തിരുനാവായ, സൗത്ത് പല്ലാർ, ബന്തർ കടവ്, ചെമ്പിക്കൽ ഭാഗങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതായി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പക്ഷികളുടെ വാസസ്ഥലങ്ങൾ തകർക്കുന്നതും നിരീക്ഷിക്കുന്നുണ്ട്.
ഇതിന്റെ ഭാഗമായി മുഴുവൻ സമയ വാച്ചറെയും നിയമിച്ചു.
പുറമെ നിന്നുള്ളവർ വാഹനങ്ങളിൽ വന്ന് വേട്ട നടത്തുന്നുണ്ടെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്താൻ ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സി .സി .ടി .വി കാമറകൾ ഉപയോഗിക്കണമെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
ഇത്തരം വേട്ടയും വാസസ്ഥലം നശിപ്പിക്കുന്നതും ശ്രദ്ധയിൽ പെട്ടാൽ നാട്ടുകാർക്കും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ അറിയിക്കാം. നമ്പർ: 8547602285, 8547602286, 9895252471.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |