കൊച്ചി: ആഭരണ തൊഴിലാളി ക്ഷേമനിധി സെസ് അടയ്ക്കാനാവശ്യപ്പെട്ട് സംസ്ഥാനത്തെ ജുവലറികൾക്ക് തൊഴിൽ വകുപ്പ് അയയ്ക്കുന്ന നോട്ടീസുകൾ നിറുത്തിവയ്ക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്‌ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.
നികുതി 0.10 ശതമാനമായി കുറച്ചെങ്കിലും പരസ്‌പരവിരുദ്ധമായ നോട്ടീസുകളാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്. ചിലർക്ക് 0.25 ശതമാനം, ചിലർക്ക് 0.10 ശതമാനം എന്നിങ്ങനെ അടയ്ക്കാനാണ് നോട്ടീസുകളിലെ ആവശ്യം. ചിലരോട് 2013 മുതലുള്ളതും മറ്റുചിലരോട് 2018-19ലെ കണക്കും ചോദിക്കുന്നു. ഹൈക്കോടതിയുടെ സ്‌റ്റേ നിലനിൽക്കേയാണ് നോട്ടീസ് അയയ്ക്കുന്നത്.
സ്‌റ്റേ നീക്കാൻ സർക്കാരോ ക്ഷേമനിധി ബോർഡോ കോടതിയെ സമീപിച്ചിട്ടില്ല. ചെറുകിട വ്യാപാരികളെ മാത്രം സെസിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |