ന്യൂഡൽഹി: യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം തെരുവിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതി ഉൾപ്പടെ മൂന്നുപേരെ ഡൽഹിപൊലീസ് അറസ്റ്റുചെയ്തു. ഇരുപത്തിനാലുകാരിയായ പ്രിയ, ഇവരുടെ ഒരു ബന്ധു, കൂട്ടുകാരൻ എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട ഷഹിലും പ്രിയയുടെ കൂട്ടുകാരനാണെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് കൊലപ്പെടുത്തിയതെന്ന് പ്രിയ പൊലീസിനോട് സമ്മതിച്ചു.
പടിഞ്ഞാറൻ ഡൽഹിയിൽ വാസിറാബാദിലെ തെരുവിൽ ഇക്കഴിഞ്ഞ പതിനൊന്നിനാണ് ഷഹിലിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരും പിടിയിലായത്. പത്തിന് രാത്രിയായിരുന്നു കൊല നടന്നത്. പ്രിയയുടെ വീട്ടിൽ മദ്യപിച്ചെത്തിയ ഷഹിൽ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പ്രിയയെ അയാൾ സിഗരറ്റ് ഉപയോഗിച്ച് പൊളളിച്ചു. ഇതിനെത്തുടർന്നാണ് മൂവരുംചേർന്ന് ഷഹിലിനെ ബെൽറ്റുകൊണ്ട് കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഉപേഷിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |