കൂടൽ: കൈവരികൾ തകർന്ന് അപകട ഭീഷണി ഉയർത്തുകയാണ് കൂടൽ രാജഗിരി റോഡിലെ ഇരു തോട് പാലം. സ്വാതന്ത്രലബദ്ധിക്ക് മുൻപ് 1944ൽ ബ്രട്ടീഷുകാർ നിർമ്മിച്ച പാലമാണിത്.കലഞ്ഞൂർ പഞ്ചായത്തിലെ 11-ാംവാർഡിലെ പാലത്തിന് സമീപത്തുള്ള വളവിൽ വലിയ വാഹനങ്ങൾ തിരിയുമ്പോൾ കൈവരികളിലിടിച്ച് തകർന്നാണ് അപകട ഭീഷണിയിലായത്. കാർ,ഓട്ടോറിക്ഷ,ഇരുചക്രവാഹനങ്ങൾ നിരവധി തവണ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.പാലത്തിന് സമീപം കാട് വളർന്ന് നിൽക്കുന്നതുകാരണം താഴത്തെ കുഴികാണാൻ സാധിക്കില്ല. വളവ് തിരിയുമ്പോൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കൂടൽ,പുന്നമൂട്,രാജഗിരി,പാടം,നിരത്തുപാറ,അതിരുങ്കൽ, മാങ്കോട് മേഖലകളിലെ ജനങ്ങൾ ഉപയോഗിക്കുന്ന പ്രധാന റോഡിലെ പാലമാണിത്. എ.വി.ടി കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോഡ് 2003 ലാണ് പി.ഡബ്ല്യു.ഡി.ഏറ്റെടുത്തത്. അതിന് മുൻപ് വരെ റോഡിന്റെ അറ്റകുറ്റപണികൾ നടത്തിയിരുന്നത് എ.വി.ടി.കമ്പനിയായിരുന്നു.
ബസ് സർവീസുകൾ നിറുത്തി
കെ.എസ്. ആർ.ടി.സി.യുൾപ്പെടെ അഞ്ച് ബസുകൾ ഇതുവഴി സർവീസ് നടത്തിയിരുന്നെങ്കിലും പാലം അപകടാവസ്ഥയിലായതോടെ ഇവയെല്ലാം നിറുത്തി. ഇതിനെ തുടർന്ന് നാട്ടുകാർ ടാക്‌സി, ഓട്ടോറിക്ഷാ, ഇരു ചക്രവാഹനങ്ങളെയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കൈവരികൾ തകർന്ന പാലത്തിൽ വളർന്ന് കിടന്നിരുന്ന കാടും, പടർപ്പുകളും 11 വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ കഴിഞ്ഞ ദിവസം സൗജ്യന്യമായി നീക്കം ചെയ്തിരുന്നു. ക്രഷർ യൂണിറ്റുകളിൽ നിന്ന് ഭാരം കയറ്റി വരുന്ന വാഹനങ്ങൾ പാലത്തിലൂടെയാണ് കടന്ന് പോകുന്നത്. പൊതുമരാമത്ത് വകുപ്പ് പാലത്തിന് സമീപം അപായസൂചന ബോർഡും തകർന്ന കൈവരികളുടെ സ്ഥാനത്ത് താത്ക്കാലിക കമ്പിവേലിയും സ്ഥാപിച്ചിട്ടുണ്ട്.
2017ൽ പാലം പണിക്ക് ടെൻഡറായിരുന്നു.ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാതെ വന്നതിനെ തുടർന്ന് പണികൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കൈവരികൾ പുന:സ്ഥാപിക്കാൻ പൊതുമരാമത്ത് വകുപ്പിൽ അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
രാജി ബിജു
(വാർഡ് മെമ്പർ)
തനിക്ക് 6 വയസുള്ളപ്പോൾ ബ്രട്ടീഷുകാർ നിർമ്മിച്ച പാലമാണിത്. അപകട ഭീഷണിഉയർത്തുന്ന പാലത്തിന്റെ തകർന്ന കൈവരികൾ പുന
:സ്ഥാപിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം.
സരോജിനിയമ്മ
(പ്രദേശവാസി)
-വലിയ വാഹനങ്ങൾ പാലത്തിന്റെ കൈവരികളിൽ ഇടിക്കുന്നു
-1944 ൽ നിർമ്മിച്ച പാലം
-അപകടങ്ങൾ നിരവധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |