ലണ്ടൻ: പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയെ അതിക്രൂരമായ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഭർത്താവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. ജിഗുകുമാർ സൂർത്തിയാണ് ഭാര്യയായ ഭവിനി പ്രവീണിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ടത്. 28 വർഷത്തോളം ഇയാൾ ശിക്ഷയനുഭവിക്കേണ്ടി വരുമെന്നാണ് സൂചന.
മാർച്ചിലാണ് സംഭവം നടന്നത്. സോർത്തി ഭവിനിയുടെ വീട്ടിൽ എത്തുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവരെ നിരവധി തവണ കുത്തുകയും അവിടെ നിന്നും പോകുകയും ചെയ്തു.
കൃത്യം നിർവഹിച്ച് രണ്ട് മണിക്കൂറിനു ശേഷം സോർത്തി തന്നെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുത്തിയപ്പോഴുണ്ടായ പരിക്കുകൾ കാരണമാണ് ഭവിനി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു. ഭയാനകവും ക്രൂരവും ദയയില്ലാത്തതുമായ കൊലപാതകമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. വെറും 21 വയസ് മാത്രമുള്ള, സുന്ദരിയായ, മിടുക്കിയായ ഒരു യുവതിയുടെ ജീവൻ നിങ്ങൾ എടുത്തുവെന്ന് കേസ് പരിഗണിച്ച ജഡ്ജി പറഞ്ഞു. 2017ലായിരുന്നു ഗുജറാത്ത് സ്വദേശികളായ ഇവരുടെ വിവാഹം നടന്നത്. 2018 ഓഗസ്റ്റിലാണ് ഭവിനിയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |