ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,083 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് 55,62,664 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇതിൽ 9,75,861 സജീവ കേസുകളാണ്.
44,97,868 പേർ സുഖം പ്രാപിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,01,468 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ രാജ്യം ഇന്ത്യയാണ്. 80.86 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഇന്നലെ ആയിരത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 88,935 ആയി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 2,91,630 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,84,341 രോഗികൾ സുഖം പ്രാപിച്ചു.
India's #COVID19 case tally crosses 55-lakh mark with a spike of 75,083 new cases & 1,053 deaths in last 24 hours.
— ANI (@ANI) September 22, 2020
The total case tally stands at 55, 62,664 including 9,75,861 active cases, 44,97,868 cured/discharged/migrated & 88,935 deaths: Ministry of Health & Family Welfare pic.twitter.com/17zx2Hj4VO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |