കണ്ണൂർ: സിവിൽ സപ്ളൈസിന്റെ ഓണക്കിറ്റിലെ ശർക്കരയെ ചൊല്ലിയുള്ള വിവാദങ്ങൾ നീളുമ്പോഴും കണ്ണൂർ കരിമ്പ് ഗവേഷണ കേന്ദ്രത്തിലെ ശർക്കര ലായനിക്ക് ആവശ്യക്കാറില്ല. ഇത് വിതരണം ചെയ്യാൻ കുടുംബശ്രീ അടക്കമുള്ള സംരംഭങ്ങളെ സമീപിച്ചെങ്കിലും തുടർ നടപടിയൊന്നുമായില്ല. വിതരണക്കാർ തയ്യാറായാൽ വൻതോതിൽ ലായനി നിർമ്മിച്ചുകൊടുക്കാൻ തയ്യാറാണെന്ന നിലയിലാണ് കരിമ്പ് ഗവേഷണ കേന്ദ്രം അധികൃതർ.
ഈ വിധത്തിൽ വിപണി കണ്ടെത്താൻ കഴിയാതെ സംസ്ഥാനത്തെ ഏക കരിമ്പ് ഗവേഷണ കേന്ദ്രം അവണനയുടെ കയ്പ് നീർ കുടിക്കുകയാണിപ്പോൾ.ശർക്കരയ്ക്ക് മഞ്ഞനിറം വരുത്താൻ ഉപയോഗിക്കുന്ന റോഡോ മൈനൊക്കെ കാൻസറിന് കാരണമാകുമെന്നും ഹൈഡ്രോസ് കണ്ണും ഹൃദയവും തകർക്കുമെന്നും ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുമ്പോഴും ഇത്തരത്തിലുള്ള ശർക്കര നിർബാധം നടക്കുകയാണ്.
ശർക്കരലായനി മാത്രമല്ല,ഇത് തയ്യാറാക്കുന്നതിനുള്ള പരിശീലനം കൂടി കരിമ്പുഗവേഷണകേന്ദ്രം നൽകുന്നുണ്ട്. 6500 രൂപ വരെയാണ് ഈ കോഴ്സിന്റെ ഫീസ്.500 മില്ലി ലിറ്ററിന്റെ ബോട്ടിലിന് 70 രൂപ നിരക്കിലാണ് ലായനി നൽകുന്നത്. ഒരുവർഷം വരെ സൂക്ഷിക്കാമെന്നതും ഇതിന്റെ നേട്ടമാണ്.2018 മേയിലാണ് കേന്ദ്രത്തിൽ ശർക്കര ലായനിയുടെ നിർമ്മാണം തുടങ്ങിയത്. തൊട്ടടുത്ത വർഷം ജനുവരിയിൽ വിൽപ്പനയും തുടങ്ങി.യന്ത്ര സഹായത്താൽ കരിമ്പുനീരെടുത്ത് നിശ്ചിത ചൂടിൽ കുറുക്കിയെടുക്കും. നാരങ്ങാ നീര് ചേർത്ത് ഗുണനിലവാരം കൂട്ടും. ഉത്പാദനം അനുസരിച്ച് മോട്ടോറുകളുടെ ശേഷി കൂട്ടാം. ദിവസങ്ങൾ നീളുന്ന പരിശീലനത്തിന് എത്തുന്നവർക്ക് ട്രെയിനിംഗ് മാന്വലുമുണ്ട്.
3373 കരിമ്പിനങ്ങൾ
കണ്ണൂരിലെ ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ കരിമ്പിന്റെ 3373 ഇനങ്ങളുണ്ട്. നേരത്തെ ലോകത്തെ എല്ലായിനത്തിൽ പെട്ട കരിമ്പുകളും സൂക്ഷിച്ചിരുന്ന ഫ്ളോറിഡയിൽ വെള്ളപ്പൊക്കം നാശം വിതച്ച സാഹചര്യത്തിലാണ് ഇന്റർനാഷണൽ സൊസൈറ്റി ഫോർ ഷുഗർകെയ്ൻ ടെക്നോളജീസ് ഇന്ത്യൻ ഭൂഖണ്ഡത്തിൽ കരിമ്പിനങ്ങൾ സംരക്ഷിക്കാൻ തീരുമാനിച്ചത്. തുടർന്ന് കോയമ്പത്തൂരിൽ സ്ഥാപിച്ച ഷുഗർ കെയ്ൻ ബ്രിഡീംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാഖയായാണ് കണ്ണൂർ തളാപ്പിൽ പുതിയ കേന്ദ്രം തുടങ്ങിയത്.
നാലു ശാസ്ത്രജ്ഞരാണ് ഇവിടെയുള്ളത്.
.
'സ്ഥാപനത്തിൽ എത്തുന്നവർക്കും സ്റ്റാളുകളിലുമൊക്കെ വിൽക്കുന്നുണ്ടെങ്കിലും ഇതൊരു കച്ചവടമായി കാണുന്നില്ല. സംരംഭകർക്ക് ഇവ നിർമ്മിക്കാനുള്ള സാങ്കേതിക സഹായം നൽകി വിപണി കീഴടക്കാനാണ് ഉദ്ദേശിക്കുന്നത്.ഇവിടെ നിന്നു തൈകൾ വിതരണം ചെയ്യുന്നുമുണ്ട്തമിഴ്നാടും കർണാടകവുമാണ് കരിമ്പ് കൃഷിയിൽ കൂടുതൽ തല്‍പ്പരർ. കടലാസ് നിർമ്മാണത്തിനാവശ്യമായ ഗവേഷണത്തിനാണ് ഇത്. കൂടുതല്‍ നാരുണ്ടെന്നതാണ് ഈ ഇനത്തിന്റെ പ്രത്യേകത. പുനലൂരും ചിറ്റൂരുമുള്ള ഷുഗർമില്ലുകൾക്ക് താഴുവീണതോടെ കേരളത്തിൽ കരിമ്പിന്റെ വ്യാവസായികപ്രധാന്യം അവസാനിച്ചു".
- ഡോ. കെ. ചന്ദ്രൻ, പ്രിൻസിപ്പൽ സയന്റിസ്റ്റ്, കരിമ്പ് ഗവേഷണ കേന്ദ്രം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |