പനാജി. ഇന്ത്യയുടെ അമ്പത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രോത്സവം ( ഐ.എഫ്.എഫ് .ഐ ) അടുത്ത വർഷം ജനുവരി 16 മുതൽ 24 വരെ ഗോവയിൽ നടക്കും. പതിവുപോലെ ഈ വർഷം നവംബർ 20 മുതൽ 28 വരെ നടത്താൻ നേരുത്തെ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തിൽ മാറ്റി വയ്ക്കുകയാണെന്ന് വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർ അറിയിച്ചു
ഗോവാ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ജാവേദ്കർ ഈ വിവരം പ്രഖ്യാപിച്ചത്.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വിർച്വൽ-ഫിസിക്കൽ ഫോർമാറ്റിലായിരിക്കും ചലച്ചിത്രോത്സവം നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |