തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 629 പേർക്ക്. 415 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം, ഇന്ന് ജില്ലയിൽ 830 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ജില്ലയിൽ മരണപ്പെട്ടവരിൽ ആറ് പേർക്ക് ,രോഗം ഉണ്ടായിരുന്നതായും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശി രാജന്‍ (45), കല്ലിയൂര്‍ സ്വദേശിനി മായ (40), പൂവാര്‍ സ്വദേശി രവീന്ദ്രന്‍ (48), തട്ടത്തുമല സ്വദേശിനി ഓമന (65), മണക്കാട് സ്വദേശി കൃഷ്ണന്‍ (89), തിരിച്ചെന്തൂര്‍ സ്വദേശി പനീര്‍സെല്‍വം (58) എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം മൂലം മരിച്ചവരുടെ എണ്ണം 314 ആയി ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ രോഗികളുള്ളത് കോഴിക്കോട്ടാണ്. 869 പേർക്കാണ് ഇവിടെ ഇന്ന് രോഗം സ്ഥിരീകരിച്ചത്. 796 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. അതേസമയം മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ യഥാക്രമം 740, 697 എന്നിങ്ങനെയാണ് ഇന്നത്തെ രോഗികളുടെ എണ്ണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |