കോഴിക്കോട് : പതിനൊന്നിന ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ മൂന്നിന് സംസ്ഥാന വ്യാപകമായി പത്ത് ലക്ഷത്തിലധികം വ്യാപാരികൾ വിവിധ കേന്ദ്രങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തും. പ്രതിഷേധ സമരത്തിന്റെ ഭാഗമായി രാവിലെ പത്ത് മുതൽ 12 മണി വരെ വിൽപന നിറുത്തി എല്ലാ വ്യാപാരികളും ധർണയിൽ അണിചേരുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്‌സരയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ജി.എസ്.ടിയിലെ വ്യാപാര ദ്രോഹ നടപടികൾ നിറുത്തിവെക്കുക, കൊവിഡ് മാനദണ്ഡങ്ങളുടെ മറവിൽ വ്യാപാരികളെ തകർക്കുന്ന ഉദ്യോഗസ്ഥ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |