കണ്ണൂർ: കണ്ണൂർ വിമാനത്താവളം യാത്രികരുടെ എണ്ണത്തിൽ 20 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടു. ഈമാസം 20ന് ദോഹയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്ത വളപട്ടണം സ്വദേശി ജരീഷ് ആലയാടത്താണ് 20-ലക്ഷാമത്തെ യാത്രികൻ. അദ്ദേഹത്തിനൊപ്പം ഭാര്യ അഷ്ജാൻ അൻവർ, മക്കൾ അയാൻ, സീവ എന്നിവരുമുണ്ടായിരുന്നു.
2018 ഡിസംബർ ഒമ്പതിന് പ്രവർത്തനം തുടങ്ങിയ കണ്ണൂർ വിമാനത്താവളം 10 മാസംകൊണ്ട് യാത്രികരുടെ എണ്ണത്തിൽ 10 ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ലോക്ക്ഡൗണിൽ സർവീസുകൾ കുറഞ്ഞത് 20 ലക്ഷത്തിലേക്ക് എത്താൻ കാലതാമസമുണ്ടാക്കി.
തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ചെന്നൈ, കോഴിക്കോട്, ഗോവ, ഹൂബ്ളി, ഡൽഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആഭ്യന്തര സർവീസ് പുനരാരംഭിച്ചിട്ടുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി അന്താരാഷ്ട്ര സർവീസുകളും നടക്കുന്നു. കൊവിഡ് കാലത്ത് കണ്ണൂർ വിമാനത്താവളം വഴി ഒരു ലക്ഷത്തിൽ ഏറെ പ്രവാസികളാണ് നാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |