ന്യൂഡൽഹി : ഡൽഹി കലാപവുമായി ബന്ധപ്പെട്ട് പുതിയ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. വിശാല ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഷർജിൻ ഇമാം, ഉമ്മർ ഖാലിദ്, ഫൈസ് ഖാൻ എന്നിവരെ പ്രതിയാക്കിയുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്. 930 പേജുകളാണ് കുറ്റപത്രത്തിലുള്ളത്.
ഫെബ്രുവരിയിലാണ് രാജ്യത്തെ നടുക്കി ഡൽഹിയിലെ തെരുവുകളിൽ വർഗീയകലാപം അരങ്ങേറിയത്. നിരവധി വീടുകൾ തീ വച്ച് നശിപ്പിക്കപ്പെട്ടു. ഔദ്യോഗിക കണക്കിൽ 53 പേർ കൊല്ലപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |