കൊല്ലം: പാതിരാവിൽ നാട്ടിലെ ചുവരുകൾ തേടിപ്പിടിച്ച് പതിച്ച പോസ്റ്ററുകളൊക്കെയും അകത്താക്കും. നേരം പുലരുമ്പോൾ സ്ഥാനാർത്ഥിയുടെ പേരിന്റെയോ ചിഹ്നത്തിന്റെയോ അൽപ്പഭാഗം ശേഷിച്ചാലായി. മുന്നണി ഭേദമില്ലാതെ സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നശിപ്പിക്കുന്നത് മറ്റാരുമല്ല, ഒച്ചുകളാണ്. കരുനാഗപ്പള്ളി, തഴവ, കിഴക്കൻ മേഖലയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വെല്ലുവിളിയാവുകയാണ് ഒച്ചുകൾ. കൂട്ടത്തോടെയെത്തുന്ന ഒച്ചുകൾ മിനിട്ടുകൾക്കകം പോസ്റ്ററുകൾ ഉള്ളിലാക്കും. വിലയേറിയ കളർ പോസ്റ്ററുകൾ നാട്ടുകാർ കാണും മുൻപേ നശിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ചെറുതല്ല. തന്റെ മാത്രമല്ല, എല്ലാവരുടെയും പോസ്റ്ററുകളും അപ്രത്യക്ഷമാകുന്നുണ്ടെന്ന ആശ്വാസം മാത്രമാണ് സ്ഥാനാർത്ഥികൾക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |