ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായി തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ടതിനെ തുടർന്ന് എൻ ഐ എയുടെ അറസ്റ്റിലായി. ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്‍ഡർ നവീദ് ബാബു ഉള്‍പ്പെട്ട തീവ്രവാദ കേസുമായി ബന്ധപ്പെട്ട് പി ഡി പി യുവജന വിഭാഗം അധ്യക്ഷൻ വഹീദ് പരായെയാണ് ഡൽഹിയിൽ വച്ച് അറസ്റ്റിലായത്.
വഹീദ് ഹിസ്ബുൾ തീവ്രവാദികൾക്ക് സഹായം ചെയ്തതിന്റെയും ഹിസ്ബുൾ കമാന്‍ഡർ നവീൻ ബാബു ഉള്‍പ്പെട്ട തീവ്രവാദ കേസിലെ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലുമാണ് പിടിയിലായതെന്ന് എൻ ഐ എ വ്യക്തമാക്കി. വഹീദിനെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്.
രണ്ട് ഹിസ്ബുൾ തീവ്രവാദികളെ സഹായിച്ച കേസിൽ മുൻ ഡി എസ് പി ദേവീന്ദർ സിംഗ് അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ടാണ് വഹീദും കുടുങ്ങിയിരിക്കുന്നത്. ദേവീന്ദർ ഉൾപ്പെടെയുള്ള കേസിലെ മറ്റു പ്രതികളുമായി ഇയാൾ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. വഹീദിന് തീവ്രവാദ ബന്ധമില്ലെന്നും കള്ളക്കേസിൽ കുടുക്കിയതാണെന്നും മെഹബൂബ മുഫ്തി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |