ലണ്ടൻ: ലോക്ക്ഡൗണിൽ മാഗ്നാ കാർട്ടയിലെ പരാമർശങ്ങൾ ചൂണ്ടിക്കാണിച്ച് ബ്യൂട്ടി പാർലർ തുറന്ന് പ്രവർത്തിപ്പിച്ച യുവതിക്ക് 27 ലക്ഷം രൂപ പിഴ. ബ്രിട്ടനിലെ വെസ്റ്റ് യോക്ക്ഷർ സ്വദേശിയായ സിനീദ് ക്വിൻ എന്ന 29കാരിയാണ് പാർലർ അടക്കണമെന്ന നിർദ്ദേശം തുടർച്ചയായി ലഭിച്ചിട്ടും പാലിക്കാൻ തയ്യാറാവാതിരുന്നത്. രണ്ടാം ഘട്ട കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ പ്രദേശമാണ് വെസ്റ്റ് യോക്ക്ഷെർ. നവംബർ മുതൽ പാർലർ അടച്ചിടണമെന്ന അധികൃതരുടെ നിർദ്ദേശം യുവതി പാലിച്ചിരുന്നില്ല. തുടർച്ചയായി പിഴയിട്ട ശേഷവും യുവതി പാർലർ അടക്കാൻ തയ്യാറാവാതെ വന്നതോടെയാണ് 27 ലക്ഷം രൂപ പിഴയിട്ടത്. തുടക്കത്തിൽ 3 ലക്ഷം രൂപയായിരുന്നു പിഴയിട്ടത്. 27 ലക്ഷം പിഴ ലഭിച്ച ശേഷവും പാർലർ അടയ്ക്കാൻ തയ്യാറല്ലെന്ന് പ്രതികരിച്ച യുവതി പിഴയടക്കില്ലെന്നും വിശദമാക്കി. കൊവിഡ് വ്യാപനം മൂലമുള്ള അടച്ചിടലുകളെ പിന്തുണയ്ക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. പിഴത്തുക കൂട്ടിയിട്ടും പാർലർ അടക്കാതെ വന്നതോടെ മറ്റ് മാർഗങ്ങൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |