ലക്നൗ: ഉത്തർപ്രദേശിലെ എട്ടു ജില്ലകളിൽ ഗോശാലകളുടെ സംരക്ഷണം തടവുകാർക്ക് നൽകി ജയിൽ വകുപ്പ്. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന പദ്ധതി വിജയകരമായാൽ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്ന് ജയിൽ ഡി.ഐ.ജി ആനന്ദ്കുമാർ പറഞ്ഞു. സീതാപൂർ, ലക്കിംപുർ ഖേരി, ഒറായി, ലളിത്പുർ, ബരബൻകി, വാരണാസി, ഷാജഹാൻപുർ, ഫറൂദാബാദ് തുടങ്ങിയ ജില്ലകളിലെ തടവുകാർക്കാണ് ഗോശാലകളുടെ സംരക്ഷണ ചുമതല നൽകുന്നത്. തടവുകാരെ സ്വയംപര്യാപ്തരാക്കാനും അവരെ പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കാനുമാണ് ഇത്തരമൊരു നീക്കമെന്ന് അധികൃതർ അറിയിച്ചു. ഗോശാലകളിലേക്ക് തടവുകാരെ എത്തിക്കുന്നതും മടക്കിക്കൊണ്ടുപോകുന്നതും ജയിൽ അധികൃതർ തന്നെയായിരിക്കും. ചെയ്യുന്ന ജോലിക്കനുസരിച്ച് തടവുകാർക്ക് പ്രതിഫലവുമുണ്ട്. ജയിലിൽ നല്ല പെരുമാറ്റം കാഴ്ചവയ്ക്കുന്നവരെയാണ് ഇതിനായി പരിഗണിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ അഞ്ച് സെൻട്രൽ ജയിലുകളിലും ആറു ജില്ലാ ജയിലുകളിലും ഗോശാലകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |