തൃശൂർ : കൊവിഡിൽ തിരഞ്ഞെടുപ്പിലും പ്രചാരണ പൂരങ്ങൾ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ശൂന്യമായി തേക്കിൻകാട് മൈതാനം. ആളും ആരവുമൊഴിഞ്ഞ തേക്കിൻകാട് മൈതാനത്തിന്, തിരഞ്ഞെടുപ്പ് കാലത്ത് മഹാദേവൻ സാക്ഷി. തൃശൂരിന്റെ കേന്ദ്രബിന്ദുവാണ് വടക്കുംനാഥ ക്ഷേത്രവും മൈതാനവും. ഏതെങ്കിലും സംഘടനകളുടെ പരിപാടികളോ പ്രദർശനങ്ങളോ ഇല്ലാത്ത ദിവസങ്ങളില്ല. തിരഞ്ഞെടുപ്പു കാലമായാൽ തലങ്ങും വിലങ്ങും പരിപാടികൾ. പ്രധാനമന്ത്രി മുതൽ പഞ്ചായത്ത് നേതാക്കൾ വരെ മൈക്ക് വച്ച് കത്തിക്കയറും. പക്ഷേ ഇക്കുറി ആളനക്കമോ, മൈക്രോഫോണിന്റെ മുഴക്കമോ ഇല്ല. കൊവിഡ് മഹാമാരി തിരഞ്ഞെടുപ്പ് കാലം കൂടി കവർന്നെടുത്തിരിക്കുന്നു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ ലോക്‌സഭാ തിരഞ്ഞെടുപ്പുകൾ വരെ നടക്കുമ്പോൾ ജില്ലയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ സ്ഥലമാണ് മൈതാനം. ലക്ഷങ്ങൾ വരെ തേക്കിൻകാട്ടിലെത്തും. പക്ഷേ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ വിശദീകരണ യോഗങ്ങളാണ് നിരവധി ഉണ്ടാകാറ്. ഇപ്പോൾ രണ്ടോ മൂന്നോ പേർ കൂട്ടം കൂടിയിരിക്കുന്നത് ഒഴിച്ചാൽ തേക്കിൻകാട് മൈതാനത്ത് ആരും ഇല്ല.
പതിവ് ചീട്ടു കളികളും നിലച്ചു. നെഹ്‌റു മുതൽ മോദി വരെ രാജ്യം ഭരിച്ച ഒട്ടുമിക്ക പ്രധാനമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തേക്കിൻകാട് മൈതാനിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടുണ്ട്. ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നെഹ്‌റു, മൊറാർജി ദേശായി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, പി.വി നരസിംഹ റാവു, എ.ബി വാജ്‌പേയി, വി.പി സിംഗ്, ചന്ദ്രശേഖർ, നരേന്ദ്രമോദി എന്നിവർ തേക്കിൻകാട്ടിൽ അണികളെ ആവേശം കൊള്ളിച്ചിട്ടുണ്ട്. എ.കെ.ജി, ഹർകിഷൺ സിംഗ് സുർജിത്, എൽ.കെ അദ്വാനി, സോണിയ ഗാന്ധി, രാജ്‌നാഥ് സിംഗ്, സീതാറാം യെച്ചൂരി, രാഹുൽ ഗാന്ധി അങ്ങനെ ആ നിരനീളും. കെ. കരുണാകരന്റെയും ഇ.എം.എസിന്റെയും സ്ഥിരം തട്ടകമായിരുന്നു. ഗാന്ധിജി തേക്കിൻകാട് പ്രസംഗിച്ചിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടായിരുന്നു.
വരുമാനം ഇടിഞ്ഞ് ദേവസ്വം ബോർഡ്
തേക്കിൻകാട് മൈതാനിയിലെ പരിപാടികൾ ഇല്ലാതായതോടെ ദേവസ്വം ബോർഡിന് കോടികളുടെ നഷ്ടമുണ്ടായി. കൊച്ചിൻ ദേവസ്വം ബോർഡിന് കോടികളുടെ വരുമാനവും നിലച്ചു. പൂരം പ്രദർശനത്തിന്റെ സ്ഥലവാടകയടക്കം പ്രതിവർഷം ലഭിക്കുന്ന ഒന്നരക്കോടിയോളം രൂപ ഇല്ലാതായി.
ഒരു ദിവസത്തെ നിരക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |