പാരിസ്: സിനിമകളിൽ പൊലീസുകാരെ ചിത്രീകരിക്കാൻ പാടില്ലെന്ന നിയമം പിൻവലിച്ച് ഫ്രഞ്ച് സർക്കാർ. വൻ വിമർശനങ്ങൾ ഉയർന്നതോടെയാണ് ആ വിവാദ നിയമം പിൻവലിക്കാൻ ആലോചിക്കുന്നതായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ എം.പി ക്രിസ്റ്റഫർ കാസ്റ്റനർ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. പൊലീസ്
ഉന്നത ഉദ്യോഗസ്ഥരെയോ മറ്റോ സിനിമയിൽ ചിത്രീകരിക്കുന്നത് വിലക്കും എന്നായിരുന്നു കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച നിയമം. അവരെയൊക്കെ മോശക്കാരായി ചിത്രീകരിക്കുന്നതിനെ തുടർന്നാണിതെന്ന വിശദീകരണവും സർക്കാർ നൽകിയിരുന്നു. അത്തരത്തിൽ ചിത്രീകരിച്ചാൽ വൻ പിഴയും തടവും എന്നായിരുന്നു നിയമം. എന്നാൽ, പൊലീസിലെ അഴിമതിയും വിമർശനങ്ങളും പുറത്തുകൊണ്ടുവരാൻ കലയെന്ന രീതിയിൽ സിനിമയ്ക്ക് അവകാശമുണ്ടെന്ന് എതിർപക്ഷം വാദിച്ചു. തുടർന്ന് വിമർശനം ശക്തമായതോടെ നിയമം പിൻവലിച്ച് സർക്കാർ തടിയൂരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |