ചെറുവത്തൂർ:കാസർകോട്ടെ തീരദേശപഞ്ചായത്തുകളിലൊന്നായ ചെറുവത്തൂർ ഭരിച്ച മൂന്നുപഞ്ചായത്ത് പ്രസിഡന്റുമാർ ഒറ്റ ദ്വീപിൽ നിന്ന് എത്തിയവരാണ്. തേജ്വസിനിപ്പുഴയും അതിന്റെ കൈവഴിയ്ക്കുമിടയിൽ കിടക്കുന്ന അച്ചാംതുരുത്തിയിൽ നിന്നുള്ളവർ. രണ്ടുപേർ ഇടതുപക്ഷത്ത് നിന്നും ഒരാൾ കോൺഗ്രസിൽ നിന്നും ജയിച്ചാണ് ചെറുവത്തൂരിന്റെ പ്രസിഡന്റായത്.
വി.വി.കുഞ്ഞമ്പുവിന്റെ മരണത്തെ തുടർന്ന് 1972 ൽ കെ.വി.കരുണാകരനാണ് ദ്വീപിൽ നിന്നും ആദ്യമായി പഞ്ചായത്തിന്റെ അമരത്തേക്ക് എത്തിയത്. യു.ഡി.എഫിന് ആദ്യമായി അധികാരം കിട്ടിയപ്പോൾ പ്രസിഡന്റായിരുന്ന അഡ്വ.എ.മമ്മൂട്ടിയുടെ വിയോഗത്തെ തുടർന്ന് 1995 ൽ മലപ്പിൽ സുകുമാരൻ ദ്വീപിൽ നിന്നുള്ള രണ്ടാമത്തെ പ്രസിഡന്റായി. .2005 മുതൽ 2010 വരെ പ്രസിഡന്റായ സി.പി.എം നേതാവ് മുനമ്പത്ത് ഗോവിന്ദനും ദ്വീപുകാരനാണ് .
ചെറുവത്തൂർ പഞ്ചായത്തിലെ പ്രസിഡന്റ് ഇത്തവണ വനിതാ സംവരണമാണ്. കഴിഞ്ഞ തവണത്തെ വൈസ് പ്രസിഡന്റായ സി.പി.എമ്മിലെ സി.വി. പ്രമീളയാണ് ഇത്തവണ ഇടതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |