ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികൾ 95 ലക്ഷം കടന്നു. മരണം 1.38 ലക്ഷവും പിന്നിട്ടു. അതേസമയം ചികിത്സയിലുള്ളവരുടെ എണ്ണം 4.28 ലക്ഷമായി കുറഞ്ഞു.
132 ദിവസത്തിനുശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ഇത്രയും താഴുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരിൽ 4.51 ശതമാനം മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,604 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 43,062 പേർ രോഗമുക്തരായി. 501 പേർ മരിച്ചു. ആകെ രോഗമുക്തർ 89,32,647 ആണ്. പുതുതായി രോഗമുക്തരായവരുടെ 78.35 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങി പത്ത് സംസ്ഥാനങ്ങളിലാണ്. പുതിയ രോഗികൾ കൂടുതൽ കേരളത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |