പാലക്കാട് : പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബി.ജെ.പി പതാക പുതപ്പിച്ച സംഭവത്തിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.. സംഭവത്തിൽ ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല.
നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയിൽ ബി.ജെ.പിയുടെ കൊടികണ്ടത്. ഇതിന് പിന്നാലെ കൗൺസിൽ ഹാളിൽ നിന്ന് പ്രതിഷേധവുമായി യു..ഡി..എഫ് കൗൺസിലർമാരെത്തി. പിന്നാലെയെത്തിയ പൊലീസ് കൊടി അഴിച്ചുമാറ്റി. കെ.എസ് യുവും ഡി.വൈ.എഫ്.ഐയും പ്രതിഷേധവുമായെത്തി. പ്രതിമയിൽ പുഷ്പഹാരം ചാർത്തി സംരക്ഷണ വലയം തീർത്തായിരുന്നു ഡി.വൈ.എഫ്.ഐ പ്രതിഷേധം. നഗരസഭാ അദ്ധ്യക്ഷയെ യു.ഡി.എഫ് കൗൺസിലർമാർ ഉപരോധിച്ചു. ബി.ജെ.പി അറിവോടെയാണ് കൊടികെട്ടിയതെന്നായിരുന്നു കോൺഗ്രസ് ആരോപണം. സംഭവത്തിൽ പങ്കില്ലെന്നും സാമൂഹ്യവിരുദ്ധരാണ് കൊടികെട്ടിയതിന് പിന്നിലെന്നുമാണ് ബി.ജെ.പിയുടെ പ്രതികരണം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |