വടക്കാഞ്ചേരി: കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ പിടിയിലായി. വാഴാനി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരായ ഫോറസ്റ്റർ ഇഗ്‌നേഷ്യസ് (53), ബീറ്റ് ഓഫീസർ കെ.എ. മഹേഷ് കുമാർ (45) എന്നിവരെയാണ് തൃശൂർ വിജിലൻസ് ഡിവൈ.എസ്.പി: യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്ന് 500 രൂപയുടെ 12 നോട്ടുകൾ (6000 രൂപ) പിടിച്ചെടുത്തിട്ടുണ്ട്.
ജനുവരി 19 ന് മണലിത്തറ ഭാഗത്തുനിന്ന് ജിയോളജിക്കൽ പാസ് വഴി മണ്ണ് എടുത്ത് ലാലൂരിലെ ഐ.എം. വിജയൻ ഇൻഡോർ സ്റ്റേഡിയം പണിയുന്നതിന് കൊണ്ടുപോകുന്ന വേളയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ഇഗ്‌നേഷ്യസ്, മഹേഷ് എന്നിവർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. വിജിലൻസ് നിർദ്ദേശപ്രകാരം വാഴാനി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വച്ച് തുക കൈമാറുന്നതിനിടെയാണ് വിജിലൻസ് സംഘം രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |