കൊച്ചി: സോളാർ പീഡന കേസ് സിബിഐയ്ക്ക് വിട്ടതിൽ പ്രതികരിച്ച് പരാതിക്കാരി. താൻ നൽകിയ പരാതിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഒരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുതെന്ന് മാത്രമാണ് താൻ പറയുന്നതെന്നും പരാതിക്കാരിയായ വനിത പറഞ്ഞു. സോളാർ പീഢനക്കേസിൽ നിരവധി സ്ത്രീകൾ ഇരയായിട്ടുണ്ടെന്നും അവരിൽ ചിലർ മൗനം പാലിക്കുകയാണെന്നും അല്ലെങ്കിൽ അവർക്ക് സംഭവം കാരണം നേട്ടമുണ്ടായിക്കണമെന്നും പരാതിക്കാരി പറയുന്നുണ്ട്. 'ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് റേപ്പ് ചെയ്യാന്‍ അവസരമൊരുക്കി കൊടുത്തെന്ന'ത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും പരാതിക്കാരി പറഞ്ഞു.
'എവിടെയെങ്കിലും കേട്ടുകേള്‍വിയുള്ളതാണോ, ഒരു സംസ്ഥാനമന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് റേപ്പ് ചെയ്യാന്‍ അവസരമൊരുക്കി കൊടുത്തെന്ന്. അത് ഈ നാണംകെട്ട നാട്ടില്‍ മാത്രമേ നടന്നിട്ടുള്ളൂ. അതു യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്. അവരെ അത്ര അധപതിച്ച വ്യക്തികളായേ എനിക്ക് കാണാന്‍ സാധിക്കൂ. ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പറഞ്ഞിട്ടില്ല. പാര്‍ട്ടിയില്‍ എത്രയോ നല്ല ആള്‍ക്കാരുണ്ട്.'- പരാതിക്കാരി ഒരു സ്വകാര്യ മലയാളം വാർത്താ മാദ്ധ്യമത്തോട് പറഞ്ഞു.
വേട്ടനായയ്ക്ക് ഇരയെ ഇട്ടുകൊടുക്കുന്നത് പോലെയാണ് സംസ്ഥാനമന്ത്രി കേന്ദ്രമന്ത്രിക്ക് സ്വന്തം ഔദ്യോഗിക വസതിയിൽ, അവിടത്തെ സ്റ്റാഫിനെ മാറ്റിക്കൊണ്ട് ചൂഷണം നടത്താൻ അവസരമൊരുക്കികൊടുത്തതെന്നും അവർ കുറ്റപ്പെടുത്തി. സമുന്നതനായ നേതാവായ കേന്ദ്രമന്ത്രിയായിരുന്ന ആളെകൊണ്ട് സംസ്ഥാന മന്ത്രിയായിരുന്ന ആൾക്ക് നേട്ടമുണ്ടായി കാണണമെന്നും സംസ്ഥാന മന്ത്രിയായിരുന്ന ആളെ രാഷ്ട്രീയമായി ഉയര്‍ത്തി കൊണ്ടുവരാന്‍ ആ നേതാവിന് സാധിക്കുമായിരുന്നു എന്നും പരാതിക്കാരി പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സഹായം എനിക്ക് ആവശ്യമില്ല. ഞാനൊരു സാധാരണ സ്ത്രീയാണ്. അവർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |