SignIn
Kerala Kaumudi Online
Saturday, 16 May 2026 2.15 AM IST

സംസ്ഥാനത്തിന്റെ നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം, ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാരെയും എം.പിമാരെയും ഉൾപ്പെടുത്തി

alapuzha-bypass-

ന്യൂഡൽഹി : ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയവരെക്കൂടി ഉൾപ്പെടുത്തി കേന്ദ്രം പുതിയ അറിയിപ്പ് പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാരിന്റെ തിരുത്തൽ നിർദേശങ്ങൾ കേന്ദ്രം അംഗീകരിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. മന്ത്രിമാരായ പി തിലോത്തമൻ, തോമസ് ഐസക്, എം.പിമാരായ എ എം. ആരിഫ്, കെ..സി. വേണGഗോപാൽ എന്നിവരെ കേന്ദ്രം ചടങ്ങിൽ നിന്ന് ഒഴിവാക്കിയിരുന്നു. നടപടി വിവാദമായതിന് പിന്നാലെ പുതിയ അറിയിപ്പ് ഇറക്കുകയായിരുന്നു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസിൽ നിന്നയച്ച പട്ടികയിലാണ് ഇവരെ ഒഴിവാക്കിയത്. കേന്ദ്രത്തിന്റേത് രാഷ്ട്രീയ നടപടിയാണെന്ന് ആരോപിച്ച് ഇടതുമുന്നണിയും കോൺഗ്രസും രംഗത്തുവന്നിരുന്നു.

ജില്ലയിൽ നിന്നുളള മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ എന്നിവരെ ഉദ്ഘാടന ചടങ്ങളിൽ ഉൾക്കൊളളിക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. പ്രൊട്ടോക്കോൾ പ്രകാരം സ്ഥലം എം.പി എ..എം. ആരിഫും ചടങ്ങിൽ പങ്കെടുക്കേണ്ടതുണ്ട്. രാജ്യാസഭാംഗമായ കെ.സി. വേണുഗോപാലിനെയും ചടങ്ങിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു സർക്കാരിന്റെ നിർദേശം.

എന്നാൽ നിതിൻ ഗഡ്‌കരിയുടെ ഓഫീസിൽ നിന്ന് സംസ്ഥാനത്തേക്ക് വന്ന കരട് നിർദേശത്തിൽ ഇവരെ ഒഴിവാക്കുകയായിരുന്നു. പകരം കേന്ദ്ര ഉപരിതല ഗതാഗത സഹമന്ത്രിയെയും കേന്ദ്രസഹമന്ത്രി വി മുരളീധരനെയും പട്ടികയിൽ ഉൾപ്പെടുത്തി. ഇതിൽ തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കത്തുനൽകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ALAPPUZHA, ALAPUZHA BYPASS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA