SignIn
Kerala Kaumudi Online
Friday, 23 April 2021 3.49 AM IST

അംഗീകാരത്തിളക്കത്തിൽ നിർമ്മല കോളേജ് എൻ.സി.സി യൂണിറ്റ്

ncc
എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എൻ.വി. സുനിൽകുമാറിൽനിന്നും എൻ.സി.സി 18 കേരള ബറ്റാലിയൻ മികച്ച എൻ.സി.സി യൂണിറ്റിനുള്ള അവാർഡ് നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് ഏറ്റുവാങ്ങുന്നു

മുവാറ്റുപുഴ: എൻ.സി.സി 18 കേരള ബറ്റാലിയൻ മികച്ച എൻ.സി.സി യൂണിറ്റിനുള്ള അവാർഡ് നിർമ്മല കോളേജ് എൻ.സി.സി യൂണിറ്റിന് ലഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റു സാമൂഹിക മേഖലകളിലും നൽകിയ സമഗ്രസംഭാവനകൾ കണക്കാക്കിയാണ് അംഗീകാരം. മികച്ച കേഡറ്റിനുള്ള അവാർഡ് സെന്റ് പീറ്റേഴ്‌സ് കോലഞ്ചേരിയിലെ റോസ് ബേബിയും നിർമ്മല കോളേജിലെ അജയ് കൃഷ്ണയും കരസ്ഥമാക്കി. കോട്ടയം എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാർ എൻ.വി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വിതേന്ദ്രർ ദത്ത്‌വാലിയ അദ്ധ്യക്ഷത വഹിച്ചു.

ലഫ്. കേണൽ ലാൻസ് ഡി റോഡ്രിഗ്‌സ്, നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ.വി, എൻ. സി.സി ഓഫീസർ എബിൻ വിൽസൺ, ലഫ്. ജിൻ അലക്‌സാണ്ടർ എന്നിവർ പ്രഭാഷണം നടത്തി. സീനിയർ അണ്ടർ ഓഫീസർമാരായ എഡ്‌വിൻ വർഗീസ്, സാമുവൽ പി.സണ്ണി, സുബേദാർ മേജർ ഗുർമിത് സിംഗര എന്നിവർ നേതൃത്വം നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, NCC
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.