ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. 2020 ജനുവരി മുതൽ സ്വയം ക്വാറന്റൈനിലായിരുന്ന 86 കാരനായ ദലൈലാമ വാകസിൻ സ്വീകരിക്കാൻ വേണ്ടിയാണ് ഒരു വർഷത്തിന് ശേഷം പുറത്തിറങ്ങിയത്. ഹിമാചൽ പ്രദേശിലെ ധർമശാല സോണൽ ആശുപത്രിയിൽ നിന്ന് രാവിലെ 7.10നാണ് അദ്ദേഹം വാക്‌സിൻ സ്വീകരിച്ചത്. നാഗ്പൂരിലെ എയിംസിൽ നിന്നാണ് ഗഡ്കരി വാക്സിൻ സ്വീകരിച്ചത്. ഗഡ്കരിയുടെ ഭാര്യ കാഞ്ചനും വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |