മേലുകാവ് : കൈയടി വാങ്ങാൻ മാത്രമുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയല്ല നടപ്പാക്കുവാൻ കഴിയുന്നവ മാത്രമേ എൽ.ഡി.എഫ് പ്രഖ്യപിക്കുകയുള്ളൂ എന്ന് ജോസ്.കെ.മാണി പറഞ്ഞു. പറഞ്ഞാൽ അത് നടപ്പാക്കിയിരിക്കും. ആരെയെങ്കിലും കുറ്റം പറഞ്ഞ് തടി തപ്പുകയുമില്ല ഓടി ഒളിക്കുകയുമില്ല. മലയോര മേഖലയുടെ അവശേഷിക്കുന്ന കുറവുകൾ പരിഹരിക്കുക ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മേലുകാവ് പഞ്ചായത്തിലെ എൽ.ഡി.എഫ് നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആനൂപ് ആർ.കുമാർ അദ്ധ്യക്ഷത വഹിച്ചു. അനുരാഗ് പാണ്ടിക്കാട്, ടി.സി.ഷാജി, പീറ്റർ പന്തലാനി, സണ്ണി മാത്യൂ, ജെറ്റോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |