കൊല്ലങ്കോട്: സി.എം.പി സ്ഥാപക നേതാക്കളിലൊരാളായ സി.വാസുദേവ മേനോന്റെ തട്ടകമായ കൊല്ലങ്കോട് യു.ഡി.എഫ്.സ്ഥാനാർത്ഥി സി.എൻ.വിജയകൃഷ്ണന് ഹൃദ്യമായ വരവേല്പ്. കൊന്നപ്പൂവും മാങ്ങയും നൽകിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്.
സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ആനമാറിയെ ഇളക്കി മറിച്ചാണ് പഞ്ചായത്ത് പര്യടനം ആരംഭിച്ചത്. മുതിർന്ന നേതാവ് സുന്ദര മേനോൻ ഉദ്ഘാടനം ചെയ്തു. വി.എം.നൗഷാദലി അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി സി.എൻ.വിജയകൃഷ്ണൻ, കെ.എ.ചന്ദ്രൻ, സജേഷ് ചന്ദ്രൻ, കെ.ഗുരുവായൂരപ്പൻ, എം.അക്ബർ ബാഷ സംസാരിച്ചു.
തുടർന്ന് തോട്ടങ്കര പാറക്കളം, കൊല്ലങ്കോട് ടൗൺ, പുഴയ്ക്കൽത്തറ, കാരാട്ടുപാടം, പയ്യല്ലൂർമൊക്ക്, കൊമ്പൻകാട്, കാവളക്കോട്, മാമണി, കാളികുളമ്പ്, ചീരണി, പൊരിച്ചുകുളം,നെന്മേനി, കൊടുകപ്പാറ, മാത്തൂർ, ഇടച്ചിറ, അച്ചനാങ്കോട്, നെടുമണി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ചിക്കണാമ്പാറയിൽ സമാപിച്ചു. ഇന്ന് മുതലമടയിൽ പര്യടനം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |