SignIn
Kerala Kaumudi Online
Friday, 25 June 2021 12.40 PM IST

ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ല,​ കൊവിഡ് വ്യാപനത്തിൽ രാജ്യം നേരിടുന്നത് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി

kk

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി.. രാജ്യവ്യാപകലോക്ക് ഡൗൺ പരിഹാരമല്ല.ലോക്ക് ഡൗൺ സാമ്പത്തികമേഖലക്ക് ഇനി താങ്ങാനാവില്ലെന്നും മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ നരേന്ദ്രമോദി പറഞ്ഞു.. കൊവിഡ് സംബന്ധിച്ച് രാജ്യം വലിയ വെല്ലുവിളിനേരിടുന്നു. .നേരിട്ടതിൽ ഏറ്റവുംമോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കയുണ്ടാക്കുന്നു എന്നും മോദി അഭിപ്രായപ്പെട്ടു.

കൊവിഡ് നിയന്ത്രണത്തിൽ ചില സംസ്ഥാനങ്ങൾക്ക് വലിയ വീഴ്ച പറ്റി. പൊതുജനങ്ങളിൽ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ന്റ്‌മെന്റ്‌സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകൾ കൂട്ടണം.രോഗികളിൽ ലക്ഷണങ്ങൾ കാണാത്തത് രണ്ടാം തരംഗത്തിൽ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ നിയന്ത്രണ നടപടികൾ തുടങ്ങണം. വാക്സിനേഷൻപോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആർടിപിസിആർ പരിശോധന കൂട്ടുമ്പോൾരോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസംവേണം. നാൽപത്തിയഞ്ച് വയസിന് മുകളിലുള്ള എല്ലാവരും വാക്സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. വരുന്ന ഞായർ മുതൽ ബുധൻ വരെ വാക്സിൻ ഉത്സവമായി ആചരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു..

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PM M NARENDRA MODI, LOCKDOWN, COVID
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.