അഗർത്തല :ത്രിപുര തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സഖ്യത്തിന് കനത്ത തിരിച്ചടി. ത്രിപുര സ്വയംഭരണ ജില്ലാകൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ പതിനെട്ടിലും പുതിയതായി രൂപീകരിച്ച ടി.ഐ.പി.ആർ.എ വിജയിച്ചു. ബി.ജെ.പി സഖ്യം 9 സീറ്റിൽ ഒതുങ്ങി.
20 നിയമസഭാ മണ്ഡലങ്ങളില്‍ പടര്‍ന്നു കിടക്കുന്നതാണ് 30 സീറ്റുകള്‍.. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25 സീറ്റുകൾ നേടിയ ഇടത് മുന്നണി ഇത്തവണ ഒരു സീറ്റും നേടിയില്ല. കോൺഗ്രസിനും അക്കൗണ്ട് തുറക്കാനായില്ല. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.ആദിവാസി മേഖലകളിലെ നിർണായക തിരഞ്ഞെടുപ്പിലാണ് ബി..ജെപിക്ക് അടിപതറിയിരിക്കുന്നത്. ഓട്ടോണോമസ് ഡിസ്ട്രിക്‌ട് കൗണ്‍സിലിന് കീഴില്‍ ത്രിപുരയുടെ രണ്ടില്‍ മൂന്നു ഭാഗം ഉള്‍പ്പെടുന്നു. അത് കൊണ്ട് തന്നെ ഇവിടത്തെ വോട്ടര്‍മാര്‍ ശക്തമായ രാഷ്ട്രീയ ശക്തിയാണ്.
രാജകുടുംബാംഗവും കോൺഗ്രസ് മുൻ അദ്ധ്യക്ഷനുമായ പ്രദ്യുത് ദേബ് ബർമൻ രൂപീകരിച്ച പാർട്ടിയാണ് ടി.ഐ.പി.ആർ.എ. കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ പ്രദ്യുത് 2019ലാണ് പാർട്ടി രൂപീകരിച്ചത്.
30 സീറ്റുകളുള്ള കൗൺസിലിൽ 28എണ്ണത്തിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയും രണ്ടെണ്ണത്തിലേക്ക് ഗവർണർ നാമനിർദേശം നൽകുകയുമാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |